ലൗ ജിഹാദ് കൊലപാതകം: കൊലയാളിയെ പിന്തുണച്ച് റാലിക്ക് ആഹ്വാനം
Thursday, December 14, 2017 6:08 AM IST
ജയ്പൂർ: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ തൊഴിലാളിയെ വെട്ടിവീഴ്ത്തിയശേഷം ജീവനോടെ കത്തിച്ച സംഭവത്തിൽ കൊലയാളിയെ പിന്തുണച്ച് റാലിക്ക് ആഹ്വാനം. പ്രതിയായ ശംഭൂലാൽ രേഗറിനു പിന്തുണ തേടിയാണ് റാലിക്കു നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി ഉപദേശ് റാണയെ ഇന്ന് രാവിലെ ജയ്പൂരിൽനിന്നു പോലീസ് കസ്റ്റഡിയിൽ എടുത്തു. ലൗജിഹാദ് കൊലപാതകത്തെ പിന്തുണച്ച് റാണ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.

സംഭവത്തെ തുടർന്നു മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾക്കു അധികൃതർ വിലക്ക് ഏർപ്പെടുത്തുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. സുരക്ഷ മുൻനിറുത്തിയാണ് ഇന്‍റർനെറ്റ് സേവനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത്. ഉദംപൂർ ചലോ എന്ന പേരിൽ ഫേസ്ബുക്കിലൂടെ വിദ്വേഷമുളവാക്കുന്ന ആഹ്വാനത്തിന് തുടക്കം കുറിച്ചത്.

പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് അഫ്രസുലാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പ്രദേശവാസിയായ ശംഭുലാൽ രേഗർ എന്നയാളാണ് കൊല ചെയ്തത്. ജോലി നൽകാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും മഴു ഉപയോഗിച്ച് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തുകയുമായിരുന്നു. ശംഭുലാലിന്‍റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...