ലോകായുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വാഭാവികത: ചെന്നിത്തല
ലോകായുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വാഭാവികത: ചെന്നിത്തല
Friday, March 31, 2023 11:44 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസില്‍ ലോകായുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയ്ക്ക് മുമ്പിലുള്ളത് സത്യസന്ധമായ കേസാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കാണിച്ചത് സ്വജനപക്ഷപാതമാണ്. കേസ് ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ കഴിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.


ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണ്. ഇതില്‍നിന്ന് രക്ഷപെടാനാണ് ലോകായുക്ത ഭേദഗതി കൊണ്ടുവന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ലോകായുക്തയ്ക്ക് മുന്നില്‍ എത്തുന്ന കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<