മ​ത്സ​രി​ക്കാ​നു​റ​ച്ച് ത​രൂ​ര്‍; നാ​മ​നി​ര്‍​ദേശ പ​ത്രി​ക വാ​ങ്ങി
മ​ത്സ​രി​ക്കാ​നു​റ​ച്ച് ത​രൂ​ര്‍; നാ​മ​നി​ര്‍​ദേശ പ​ത്രി​ക വാ​ങ്ങി
Saturday, September 24, 2022 7:44 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശ​ശി ത​രൂ​ര്‍ മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​ന് സ​മ​ര്‍​പ്പി​ക്കേ​ണ്ട നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ഫോം ​ത​രൂ​രി​ന്‍റെ പ്ര​തി​നി​ധി കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് നി​ന്ന് കൈ​പ്പ​റ്റി.

ശ​ശി ത​രൂ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ ഫോം ​വാ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഈ ​മാ​സം 30നാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി. 26ാം തീ​യ​തി ത​രൂ​ര്‍ പ​ത്രി​ക ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന.

ത​രൂ​രി​ന് പു​റ​മേ, അ​ശോ​ക് ഗ​ഹ്‌​ലോ​ട്ടും ജി23​യു​ടെ പ്ര​തി​നി​ധി​യാ​യി മ​നീ​ഷ് തി​വാ​രി​യും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട്. 28നാ​യി​രി​ക്കും ഗ​ഹ്‌​ലോ​ട്ട് പ​ത്രി​ക ന​ല്‍​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<