ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 282; റി​ക്കാ​ർ​ഡ് ജ​യ​വു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക
Sunday, October 15, 2017 9:13 AM IST
കിം​ബേ​ർ​ലി: ബം​ഗ്ലാ​ദേ​ശി​നെ​തി​രേ റി​ക്കാ​ർ​ഡ് ജ​യ​വു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക. 282 റ​ണ്‍​സി​ന്‍റെ ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടു പ​ടു​ത്തു​യ​ർ​ത്തി​യാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​ജ​യം.

കിം​ബേ​ർ​ലി​യി​ലെ ഡ​യ​മ​ണ്ട് ഓ​വ​ലി​ൽ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 279 എ​ന്ന വി​ജ​യ​ല​ക്ഷ്യം ഓ​പ്പ​ണ​ർ​മാ​രാ​യ ഹാ​ഷിം അം​ല(110), ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക്(168)​എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി മി​ക​വി​ലാ​ണു ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്ന​ത്. ഏ​ക​ദി​ന​ത്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ റ​ണ്‍ ചേ​സാ​ണി​ത്. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന സ​ഖ്യം എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ൽ എ​ഴു​താ​നും ഡി ​കോ​ക്ക്-​അം​ല സ​ഖ്യ​ത്തി​നു ക​ഴി​ഞ്ഞു.

145 പ​ന്തി​ൽ​നി​ന്ന് 21 ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ഡി ​കോ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്. അം​ല 112 പ​ന്തി​ൽ​നി​ന്ന് എ​ട്ടു ബൗ​ണ്ട​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ 110 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു. ഇ​തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ഇ​ന്നിം​ഗ്സി​ൽ 26 ഏ​ക​ദി​ന സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ർ​ഡും അം​ല സ്വ​ന്തം പേ​രി​ലെ​ഴു​തി.

ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ്ലാ​ദേ​ശ് വി​ക്ക​റ്റ് കീ​പ്പ​ർ മു​ഷ്ഫി​ഖു​ർ റ​ഹി​മി​ന്‍റെ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണു പൊ​രു​താ​വു​ന്ന സ്കോ​ർ നേ​ടി​യ​ത്. 116 പ​ന്തി​ൽ നി​ന്ന് 110 റ​ണ്‍​സാ​ണു റ​ഹിം നേ​ടി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കാ​ഗി​സോ റ​ബാ​ഡ നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...