താ​ജ്മ​ഹ​ലി​ന് ബോം​ബ് ഭീ​ഷ​ണി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, March 4, 2021 3:43 PM IST
ആ​ഗ്ര: താ​ജ്മ​ഹ​ലി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് പി​ടി​യി​ൽ. ഫ​രീ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

താ​ജ്മ​ഹ​ലി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ഇ​ക്കാ​ര്യം പോ​ലീ​സ് താ​ജ്മ​ഹ​ലി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ഇ​തോ​ടെ സ​ന്ദ​ർ​ശ​ക​രെ മു​ഴു​വ​ൻ പു​റ​ത്തി​റി​ക്കി താ​ജ്മ​ഹ​ൽ അ​ട​ച്ചു.

പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി. സ്ഫോ​ട​ക വ​സ്തു​ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​യാ​ൾ വി​ളി​ച്ച ഫോ​ണും പോലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

താ​ജ്മ​ഹ​ൽ പ​രി​സ​ര​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കു​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും ഏ​ത് നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ഫോ​ണി​ലൂ​ടെ​യു​ള്ള സ​ന്ദേ​ശം. ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ഉ​ണ്ടെ​ന്നും താ​ന്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റി​ന് പോ​യി​ട്ടും സെ​ല​ക്ഷ​ന്‍ കി​ട്ടി​യി​ല്ലെ​ന്നും ഇ​യാ​ൾ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.