ത​മി​ഴ്നാ​ട്ടി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ചി​ന് അ​നു​മ​തി​യി​ല്ല
ത​മി​ഴ്നാ​ട്ടി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ചി​ന് അ​നു​മ​തി​യി​ല്ല
Thursday, September 29, 2022 12:51 PM IST
ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ചി​ന് സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് സം​സ്ഥാ​ന​ത്തെ 50 സ്ഥ​ല​ങ്ങ​ളി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്താ​ൻ ആ​ർ​എ​സ്എ​സ് തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ, മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ആ​ദ്യം തി​രു​വ​ള്ളൂ​ർ പോ​ലീ​സ് ആ​ദ്യം മാ​ർ​ച്ചി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഡി​ജി​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, തി​രു​വ​ള്ളൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ ആ​ര്‍​എ​സ്എ​സ് ലീ​ഗ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു.

പോ​ലീ​സി​ന്‍റെ ന​ട​പ​ടി കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്നാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ വാ​ദം. മാ​ര്‍​ച്ചി​ന് സു​ര​ക്ഷ ഒ​രു​ക്കു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യെ​ന്നും നോ​ട്ടീ​സി​ല്‍ ആ​ര്‍​എ​സ്എ​സ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<