കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ് ച​ര​ക്കു തീ​വ​ണ്ടി​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​ക്കി​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം
കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ് ച​ര​ക്കു തീ​വ​ണ്ടി​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​ക്കി​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം
Saturday, June 3, 2023 6:47 PM IST
ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ന് കാ​ര​ണം ചെ​ന്നൈ​യി​ലേ​ക്കു​ള്ള കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ പി​ഴ​വെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ് ട്രാ​ക്ക് തെ​റ്റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. മെ​യി​ന്‍ ട്രാ​ക്കി​ലൂ​ടെ പോ​കേ​ണ്ടി​യി​രു​ന്ന എ​ക്‌​സ്പ്ര​സ്, ച​ര​ക്ക് തീ​വ​ണ്ടി​ക​ള്‍ നി​ര്‍​ത്തി​യി​ടാ​ന്‍ 750 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പ​ണി​യു​ന്ന ഹ്ര​സ്വ ട്രാ​ക്കി​ലേ​യ്ക്ക് ക​യ​റി(​ലൂ​പ്പ് ട്രാ​ക്ക്).

ഈ ​ട്രാ​ക്കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്ക് തീ​വ​ണ്ടി​യി​ലേ​ക്ക് 130 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​ന്ന എ​ക്‌​സ്പ്ര​സ് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ 22 ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി.


ഇ​തി​ല്‍ മൂ​ന്ന് ബോ​ഗി​ക​ള്‍ തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലൂ​ടെ പോ​യ യ​ശ്വ​ന്ത്പു​ര്‍ - ഹൗ​റ എ​ക്‌​സ്പ്ര​സി​ന് മു​ക​ളി​ലേ​യ്ക്ക് പ​തി​ച്ചു. ഇ​തോ​ടെ ഹൗ​റ എ​ക്‌​സ്പ്ര​സി​ന്‍റെ നാ​ല് ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് നി​ഗ​മ​നം.

അ​തേ​സ​മ​യം 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ല്‍ വ​ന്ന കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ് ലൂ​പ്പ് ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ഇ​ത് സി​ഗ്ന​ല്‍ സം​വി​ധാ​ന​ത്തി​ലെ പാ​ളി​ച്ച​യാ​ണോ അ​തോ ട്രെ​യി​ന്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന ലോ​ക്കോ പൈ​ല​റ്റു​മാ​ര്‍​ക്ക് പ​റ്റി​യ പി​ഴ​വാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<