കാബൂൾ ഹോട്ടൽ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ
Monday, January 22, 2018 10:53 AM IST
ജനീവ: അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​ൻ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ കാ​​​​​​ബൂ​​​​​​ളി​​​​​​ലെ ആ​​​​​​ഡം​​​​​​ബ​​​​​​ര ഹോ​​​​​​ട്ട​​​​​​ലാ​​​​​​യ ഇ​​​​​​ന്‍റ​​​​​​ർ​​​​​​കോ​​​​​​ണ്ടി​​​​​​ന​​​​​​ന്‍റലിൽ താ​​​​​​ലി​​​​​​ബാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ആക്രമണം തികച്ചും അപലപനീയമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ഗുട്ടെറസ് പറഞ്ഞു.

നേരത്തെ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങ‍ൾ ആക്രമണത്തെ അപലപിച്ചിരുന്നു. ഞായറാഴ്ച ഉണ്ടായ ആക്രമണത്തിൽ 14 വിദേശികളും നാല് അഫ്ഗാൻ സ്വദേശികളുമടക്കം 18 പേരാണ് കൊല്ലപ്പെട്ടത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...