സ​ച്ചി​ന്‍റെ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ; നേ​ട്ട​ത്തി​ൽ ക​ണ്ണു​ന​ട്ട് കോ​ഹ്ലി
Tuesday, December 1, 2020 3:31 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ റി​ക്കാ​ർ​ഡ്. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ 12,000 റ​ണ്‍​സി​ന്‍റെ നേ​ട്ട​മാ​ണ് കോ​ഹ്ലി​ക്കു മു​ന്നി​ലു​ള്ള​ത്.

കാ​ൻ​ബ​റ​യി​ൽ ഓ​സീ​സി​നെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 23 റ​ണ്‍​സ് കൂ​ടി നേ​ടി​യാ​ൽ കോ​ഹ്ലി ഏ​ക​ദി​ന​ത്തി​ൽ 12,000 റ​ണ്‍​സ് എ​ന്ന നേ​ട്ടം പൂ​ർ​ത്തി​യാ​ക്കും. ഇ​തോ​ടെ അ​തി​വേ​ഗം ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡും കോ​ഹ്ലി​യു​ടെ പേ​രി​ലാ​കും.

സ​ച്ചി​ൻ 309 മ​ത്സ​ര​ങ്ങ​ളി​ലെ 300 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​യാ​ണ് 12,000 മാ​ർ​ക്ക് പി​ന്നി​ട്ട​ത്. കോ​ഹ്ലി 250 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ ക​ളി​ച്ച​ത്. കാ​ൻ​ബ​റി​യി​ലെ മ​ത്സ​രം കോ​ഹ്ലി​യു​ടെ 242-മ​ത് ഇ​ന്നിം​ഗ്സാ​ണ്. ഈ ​ക​ളി​യി​ൽ 23 റ​ണ്‍​സ് കൂ​ടി നേ​ടാ​നാ​യാ​ൽ സ​ച്ചി​ന്‍റെ ഒ​രു റി​ക്കാ​ർ​ഡ് കൂ​ടി കോ​ഹ്ലി​ക്കു മു​ന്നി​ൽ ത​ക​രും.

സ​ച്ചി​നെ കൂ​ടാ​തെ റി​ക്കി പോ​ണ്ടിം​ഗ്, കു​മാ​ർ സം​ഗ​ക്കാ​ര, സ​ന​ത് ജ​യ​സൂ​ര്യ, മ​ഹേ​ല ജ​യ​വ​ർ​ധ​നെ എ​ന്നീ താ​ര​ങ്ങ​ളാ​ണ് ഏ​ക​ദി​ന​ത്തി​ൽ 12,000 റ​ണ്‍​സ് എ​ന്ന നേ​ട്ടം പി​ന്നി​ട്ടി​ട്ടു​ള്ള​ത്.

സ​ച്ചി​ന്‍റെ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി കോ​ഹ്ലി​യെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. കാ​ൻ​ബ​റ​യി​ൽ സെ​ഞ്ചു​റി നേ​ടാ​നാ​യാ​ൽ ഓ​സ്ട്രേ​ലി​യ്ക്കെ​തി​രേ കോ​ഹ്ലി​ക്ക് ഒ​ന്പ​ത് ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​കും. ഒ​ന്പ​തു സെ​ഞ്ചു​റി​ക​ളു​മാ​യി സ​ച്ചി​ൻ നി​ല​വി​ൽ കോ​ഹ്ലി​യേ​ക്കാ​ൾ ഒ​രു പ​ടി മു​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.