വി​എ​ല്‍​സി​യും നി​രോ​ധി​ച്ചോ..!; പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍
വി​എ​ല്‍​സി​യും നി​രോ​ധി​ച്ചോ..!; പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍
Saturday, August 13, 2022 6:08 PM IST
ന്യൂ​ഡ​ല്‍​ഹി: ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച ചി​ല​രാ​ണ് ആ​പ്പ് രാജ്യത്തു നി​രോ​ധി​ച്ച വി​വ​രം ക​ണ്ടെ​ത്തി‌യ​ത്. വി​ഡി​യോ​ലാ​ന്‍ പ്രോ​ജ​ക്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ വി​ഡി​യോ കാ​ണാ​നാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ലെ​യ​റാ​ണ്.

എ​ന്നാ​ല്‍, നി​രോ​ധ​നം സം​ബ​ന്ധി​ച്ചു ഒ​രു വി​വ​ര​വും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ല. ചൈ​ന ബ​ന്ധ​മാ​ണ് ആ​പ്പി​ന്‍റെ നി​രോ​ധ​ന​ത്തിനു പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചൈ​ന​യു​ടെ ഹാ​ക്കിം​ഗ് ഗ്രൂ​പ്പാ​യ സി​ക്കാ​ഡ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മാ​ണ് വി​എ​ല്‍​സി എ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.