വൈറ്റില മേൽപാലം യാഥാർഥ്യത്തിലേക്ക്
Monday, December 11, 2017 2:19 AM IST
കൊച്ചി: വൈറ്റില മേൽപാലത്തിന്‍റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്‍റെ പൂർണ ചുമതലയിലാണ് പാലത്തിന്‍റെ നിർമാണം നടക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

123 കോടി രൂപ മുതൽ മുടക്കുള്ള പാലം 18 മാസംകൊണ്ട് പൂർത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, ധനമന്ത്രി തോമസ് ഐസക്, കൊച്ചി മേയർ സൗമിനി ജെയ്ൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയിരുന്നെങ്കിലും ഇതിനായുള്ള ഫണ്ട് കണ്ടെത്താൻ സാധിക്കാഞ്ഞതിനാൽ പദ്ധതി നീളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...