മ​ക​നെ​തി​രാ​യ അ​ഴി​മ​തി​യാ​രോ​പ​ണം തെ​ളി​ഞ്ഞാ​ൽ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാം: യെ​ദി​യൂ​ര​പ്പ
Sunday, September 27, 2020 6:07 PM IST
ബം​ഗ​ളൂ​രു: മ​ക​നെ​തി​രേ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന അ​ഴി​മ​തി​യാ​രോ​പ​ണം തെ​ളി​ഞ്ഞാ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ.

മ​റി​ച്ച് ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം സി​ദ്ധ​രാ​മ​യ്യ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ ല​ജ്ജ​യി​ല്ലാ​ത്ത​യാ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ്. ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ബം​ഗ​ളൂ​രു ഡ​വ്ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ ക​രാ​റു​കാ​ര​നി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​നും ക​ർ​ണാ​ട​ക ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ബി.​വൈ.​വി​ജ​യേ​ന്ദ്ര കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം. 666 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന് കോ​ടി​ക​ൾ ക​രാ​റു​കാ​ര​ൻ കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം.

സു​പ്രീം​കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മോ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മോ ആ​രോ​പ​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.