ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് വീ​ട്ടു​ത​ട​ങ്ക​ലി​ൽ..?
ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് വീ​ട്ടു​ത​ട​ങ്ക​ലി​ൽ..?
Saturday, September 24, 2022 7:24 PM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ അ​പ്ര​തീ​ക്ഷി​ത രാ​ഷ്‌​ട്രീ​യ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ പിം​ഗി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും മാ​റ്റി വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ വാ​ർ​ത്ത​യ്ക്ക് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

ഷി​യും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും ത​മ്മി​ൽ ഇ​ട​ഞ്ഞു​വെ​ന്നും തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റി​നെ പീ​പ്പി​ൾ ലി​ബ​റേ​ഷ​ൻ ആ​ർ​മി വീ​ട്ടു ത​ട​ങ്ക​ലി​ലാ​ക്കി എ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത​യ്ക്ക് വ​ലി​യ പ്ര​ചാ​രം ല​ഭി​ച്ചു. ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<