"അവതാർ-2ന് വിലക്കില്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളിൽ പ്രദർശിപ്പിക്കും'
"അവതാർ-2ന് വിലക്കില്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളിൽ പ്രദർശിപ്പിക്കും'
Wednesday, November 30, 2022 3:46 PM IST
സ്വന്തം ലേഖകൻ
കൊച്ചി: ഹോളിവുഡ് സിനിമ അവതാർ-2 തീയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ഫെഡ‍റേഷന് കീഴിലുള്ള തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുമെന്നാണ് ഫെഡറേഷൻ പ്രസിഡന്‍റ് ഡോ. രാംദാസ് ചേലൂർ അറിയിച്ചത്.

അതേസമയം, സിനിമ തീയറ്ററിൽ വിലക്കുമെന്ന് മറ്റൊരു സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് രംഗത്തെത്തിയത്.


അവതാറിന്‍റെ അണിയറപ്രവർത്തകർ തീയറ്റർ കളക്ഷന്‍റെ 60 ശതമാനം ചോദിച്ചു എന്ന കാരണത്താലാണ് ചിത്രത്തിനെതിരെ ഫിയോക്ക് അധികൃതർ രംഗത്തെത്തിയത്. ഇതേത്തുടർന്ന് അടുത്തമാസം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ കേരളത്തിലെ റിലീസ് തന്നെ ആശങ്കയിലായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<