ഡൽഹിയിലെ പതിനാറുകാരിയുടെ കൊലപാതകം; പ്രതി സാഹിൽ പിടിയിൽ
ഡൽഹിയിലെ പതിനാറുകാരിയുടെ കൊലപാതകം; പ്രതി സാഹിൽ പിടിയിൽ
Monday, May 29, 2023 4:57 PM IST
വെബ് ഡെസ്ക്
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷഹബാദ് ഡയറി പ്രദേശത്ത് പതിനാറ് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സാഹിൽ പിടിയിൽ. ഇരുപതുകാരനായ സാഹിലിനെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് ഡൽഹി പോലീസ് പിടികൂടിയത്.

ഞായറാഴ്ചയാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. രോഹിണിയിലെ ഷഹബാദ് ഡയറിയിലെ ജെജെ കോളനിയില്‍ താമസിക്കുന്ന സാക്ഷി എന്ന പെണ്‍കുട്ടിയെ ആണ് ആണ്‍സുഹൃത്തായ സാഹില്‍ കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കിലും ശനിയാഴ്ച വഴക്കുണ്ടായതായി പോലീസ് പറഞ്ഞു.

പെണ്‍കുട്ടി ഞായറാഴ്ച പിതാവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് സാഹില്‍ ആക്രമിച്ചത്. പ്രതി പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങള്‍ പ്രകാരം ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുവച്ച് ആക്രമിക്കുകയാണ്. 20 തവണയിൽ അധികമാണ് പ്രതി പെണ്‍കുട്ടിയെ തുടരത്തുടരെ കുത്തിയത്.


താഴെ വീണ ഇരയുടെ തലയില്‍ പലവട്ടം ആഞ്ഞാഞ്ഞ് ചവിട്ടുകയും സമീപത്തുകിടന്ന വലിയൊരു കല്ലെടുത്ത് പെണ്‍കുട്ടിയുടെ ദേഹത്ത് നാലഞ്ചുവട്ടം ഇടുന്നതായും ദൃശ്യങ്ങളിലുണ്ട്.

സംഭവ സമയത്ത് നിരവധി ആളുകളാണ് സമീപത്ത് കൂടി ക്രൂരകൃത്യം നേരിൽ കണ്ട് കടന്നുപോയത്. എന്നാൽ ആരും അക്രമിയെ തടയാൻ ശ്രമിച്ചില്ല. കത്തിക്ക് തുടരെ കുത്തി ചവിട്ടിയ ശേഷം കല്ലെടുത്ത് പെൺകുട്ടിയുടെ തലയിലിട്ട പ്രതി നടന്നുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<