സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുന്പോൾ രാത്രി യാത്ര ഒഴിവാക്കണം: വി. ശിവൻകുട്ടി
സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുന്പോൾ രാത്രി യാത്ര ഒഴിവാക്കണം: വി. ശിവൻകുട്ടി
Thursday, October 6, 2022 9:07 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുന്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാത്രി ഒൻപതു മുതൽ രാവിലെ ആറു വരെയാണ് യാത്ര പാടില്ലെന്ന് നിർദേശിച്ചിരിക്കുന്നത്.

വിനോദസഞ്ചാര വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണ്.


പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം.

അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്‍റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<