കാനത്തിന് ആക്രാന്തം, സിപിഐയില്‍ നേതൃമാറ്റം വേണം: സി. ദിവാകരൻ
കാനത്തിന് ആക്രാന്തം, സിപിഐയില്‍ നേതൃമാറ്റം വേണം: സി. ദിവാകരൻ
Tuesday, September 27, 2022 2:28 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് സി. ദിവാകരൻ. കാനത്തിന് ആക്രാന്തമാണെന്നും, ഈ ആക്രാന്തം എന്തിനാണെന്നും സിപിഐ എക്സിക്യുട്ടീവ് അംഗം കൂടിയായ ദിവാകരൻ ചോദിക്കുന്നു.

സിപിഐയില്‍ നേതൃമാറ്റം വേണം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്നും ദിവാകരൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രായപരിധി സംബന്ധിച്ച കാര്യത്തിൽ പാർട്ടിക്കകത്ത് ഭിന്നത ഉണ്ടെന്ന അഭ്യൂഹം ശക്തമാക്കുന്നതാണ് ദിവാകരന്‍റെ പ്രസ്താവന.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<