ചൈന രണ്ടു ശാസ്ത്രജ്‌ഞരെ ബഹിരാകാശത്തേക്ക് അയച്ചു
Sunday, October 16, 2016 5:43 PM IST
ബെയ്ജിംഗ്: ചൈന രണ്ടു ശാസ്ത്രജ്‌ഞരെ ബഹിരാകാശത്തേക്ക് അയച്ചു. ജിംഗ് ഹെയ്പെംഗ് (49), ചെൻ ഡോംഗ് (37) എന്നീ ഗവേഷകരെയാണ് ചൈന ടിയാൻഗോംഗ് 2 ബഹിരാകാശ ലാബിലേക്ക് അയച്ചത്. ഷിൻസോ 11 എന്ന പേടകത്തിലാണ് ഗവേഷകർ പുറപ്പെട്ടത്.

വടക്കൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്നും പ്രാദേശിക സമയം രാവിലെ 7.30 നായിരുന്നു വിക്ഷേപണം. 2022 ഓടെ ബഹിരാകാശത്ത് മനുഷ്യവാസമുള്ള സ്‌ഥിര സ്പേസ് സ്റ്റേഷൻ നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷകരെ അയച്ചിരിക്കുന്നതെന്ന് ചൈനീസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.