ഷൂട്ടിംഗിനിടെ നടന്‍ ദിലീപിന് പരിക്ക്
Friday, August 22, 2014 6:25 AM IST
പുതുച്ചേരി: നടന്‍ ദിലീപിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വില്ലാളി വീരന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പരിക്കുപറ്റിയത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കുപറ്റിയത്. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

വില്ലാളി വീരനില്‍ ഒരു പച്ചക്കറി കച്ചവടക്കാരന്റെ വേഷമാണ് ദിലീപിന്. ചിത്രത്തില്‍ നമിതാ പ്രമോദും മൈഥിലിയും നായികാവേഷങ്ങളിലെത്തുന്നു.