ഇറ്റലിയിലെ ഭൂകമ്പത്തിൽ മരിച്ചവരിൽ വിദേശികളും
Thursday, August 25, 2016 6:36 PM IST
റോം: മധ്യ ഇറ്റലിയിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി ഉയർന്നു. മരിച്ചവരിൽ വിദേശികളും ഉണ്ടെന്നാണ് വിവരങ്ങൾ. മൂന്ന് ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് സൂചന. എന്നാൽ ബ്രിട്ടീഷ് സർക്കാർ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഭൂകമ്പത്തിൽ നടുക്കവും മരിച്ചവർക്ക് അനുശോചനവും രേഖപ്പെടുത്തി. വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ ആണ് അനുശോചനമറിയിച്ചത്.

അതിനിടെ ഭൂകമ്പത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ 280ൽ അധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുവയസുള്ള പെൺകുട്ടിയെ 20 മണിക്കൂറിനുശേഷം കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി.

ഏറ്റവും കൂടുതൽ നാശമുണ്ടായത് അമാട്രിസ്സ പെസ്കര ഡെൽ ട്രോന്റോ, അർക്വാറ്റ ഡെൽ ട്രോന്റോ, അക്കുമോലി എന്നീ നാലു നഗരങ്ങളിലാണ്. അമാട്രിസിൽ റോമാ ഹോട്ടൽ തകർന്നു നിരവധി പേർ മരിച്ചു. ഹോട്ടലിൽ 70താമസക്കാരുണ്ടായിരുന്നു. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.