ഒളിമ്പിക്സ് തയാറെടുപ്പുകൾക്ക് പ്രത്യേക സമിതി
Friday, August 26, 2016 7:16 AM IST
ന്യൂഡൽഹി: അടുത്ത മൂന്ന് ഒളിമ്പിക്സുകൾക്ക് തയാറെടുപ്പുകൾ നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. 2020, 2024, 2028 ഒളിമ്പിക്സുകൾക്കായുള്ള തയാറെടുപ്പുകൾക്കായാണ് സമിതി രൂപീകരിച്ചത്.<യൃ><യൃ>ഒളിമ്പിക്സിനുള്ള കർമപരിപാടി തയാറാക്കുകയാണ് സംഘത്തിന്റെ ചുമതല. കായിക രംഗത്തെ സൗകര്യങ്ങൾ, പരിശീലനം, പരിശീലന രീതി എന്നിവ സംഘം വിലയിരുത്തും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സംഘത്തിലുള്ളവരെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...