കുടിയേറ്റ ശ്രമം നടത്തിയ 161 ക്യൂബൻ അഭയാർഥികളെ യുഎസ് തിരിച്ചയച്ചു
Friday, August 26, 2016 6:26 PM IST
മയാമി: യുഎസിലേക്ക് കുടിയേറാൻ ശ്രമിച്ച 161 ക്യൂബൻ അഭയാർഥികളെ യുഎസ് തീരസംരക്ഷണ സേന അവരുടെ സ്വദേശത്തേക്ക് തിരിച്ചയച്ചു. അനധികൃതമായി സമുദ്രമാർഗം യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് തീരസംരക്ഷണ സേന ക്യാപ്റ്റൻ മാർക്ക് ഗോർഡോൺ പറഞ്ഞു. ഇത്തരം ശ്രമങ്ങൾ ജീവനു ഭീഷണിയാണെന്നും വിജയത്തിൽ എത്താൻ വളരെ കുറച്ചു സാധ്യത മാത്രമാണുള്ളതെന്നും ഗോർഡോൺ പറഞ്ഞു.<യൃ><യൃ>കഴിഞ്ഞ ഒക്ടോബർ മുതൽ ഏകദേശം 6,318 ക്യൂബൻ അഭയാർഥികൾ യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...