ദ​യ​ർ അ​ല്‍ സോ​ര്‍ പ്രവിശ്യയിൽ സിറിയൻ സൈന്യം മുന്നേറുന്നു
Saturday, October 7, 2017 7:27 PM IST
ഡ​മാ​സ്ക​സ്: സി​റി​യ​യി​ൽ ഐ​എ​സ് ഭീ​ക​ര​രു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ദ​യ​ർ-​അ​ല്‍-​സോ​ര്‍ പ്ര​വി​ശ്യ​യി​ൽ സി​റി​യ​ൻ സൈ​ന്യം മു​ന്നേ​റു​ന്നു. ദ​യ​ർ അ​ൽ സോ​റി​ലെ മ​യ​ദീ​ൻ പ​ട്ട​ണ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ സൈ​ന്യം തി​രി​ച്ചു​പി​ടി​ച്ചു. നഗരത്തിലെ ചരിത്രപ്രസിദ്ധമായ റഹ്ബെ കോട്ട, ഷിബ്ലി കൃഷിഭൂമി, മാർക്കറ്റുകൾ എല്ലാം സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി.

ഇ​റാ​ക്ക് അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള ഐ​എ​സ് ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ഷാ​ര​യി​ലെ ഭീ​ക​ര താ​വ​ള​ങ്ങ​ൾ സി​റി​യ​ൻ, റ​ഷ്യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ക​ർ​ത്തു. നി​ര​വ​ധി ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.