സി.​കെ. നാ​യി​ഡു ട്രോ​ഫി: കേ​ര​ളം 42ന് ​പു​റ​ത്ത്, ത​മി​ഴ്നാ​ടി​ന് വ​ൻ ലീ​ഡ്
Saturday, November 11, 2017 10:06 AM IST
ക​ൽ​പ്പ​റ്റ: സി.​കെ. നാ​യി​ഡു ട്രോ​ഫി അ​ണ്ട​ർ 23 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​നെ​തി​രേ ത​മി​ഴ്നാ​ടി​നു 140 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ത​മി​ഴ്നാ​ട് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 158 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ള​ത്തെ ത​മി​ഴ്നാ​ട് 42 റ​ണ്‍​സി​നു പു​റ​ത്താ​ക്കി.

ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ത​മി​ഴ്നാ​ട് ഒ​ന്പ​ത് ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​കാ​തെ 24 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 18 റ​ണ്‍​സു​മാ​യി കെ. ​മു​കു​ന്ദും ആ​റ് റ​ണ്‍​സു​മാ​യി സി. ​ഹ​രി നി​ഷാ​ന്തു​മാ​ണ് ക്രീ​സി​ൽ. ത​മി​ഴ്നാ​ട് നി​ര​യി​ൽ 48 വീ​തം റ​ണ്‍​സ് നേ​ടി​യ ബി. ​അ​നി​രു​ദ്ധും കാ​വി​ൻ റോ​യി​യു​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. കേ​ര​ള​ത്തി​നു വേ​ണ്ടി ആ​ന​ന്ദ് ജോ​സ​ഫ് അ​ഞ്ചും എ​ഫ്. ഫാ​നൂ​സ് നാ​ലും വി​ക്ക​റ്റ് നേ​ടി. ഫാ​ബി​ദ് അ​ഹ​മ്മ​ദ് ഒ​രു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

18 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ നി​സാ​റാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ. വി​ക്ക​റ്റ് കീ​പ്പ​ർ വി​ഷ്ണു​രാ​ജ്, റോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, എ​ഫ്. ഫാ​നൂ​സ്, ശ്രീ​ഹ​രി എ​സ്. നാ​യ​ർ, വി​ശ്വേ​ശ്വ​ർ എ. ​സു​രേ​ഷ് എ​ന്നി​വ​ർ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. കെ.​എ​ൻ. ഹ​രി​കൃ​ഷ്ണ​ൻ, ഫാ​ബി​ദ് അ​ഹ​മ്മ​ദ്, ആ​ന​ന്ദ് ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് ഓ​രോ റ​ണ്‍​സാ​ണ് നേ​ടാ​നാ​യ​ത്. ത​മി​ഴ്നാ​ടി​നു വേ​ണ്ടി അ​ശ്വ​ന്ത് മു​കു​ന്ദ​ൻ അ​ഞ്ചും ജെ. ​കൗ​ശി​ക് നാ​ലും വി​ക്ക​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...