ദേശീയപാത സ്ഥലമേറ്റെടുപ്പ്: എആർ നഗറിൽ സംഘർഷം
Friday, April 6, 2018 10:56 AM IST
വേങ്ങര: മലപ്പുറം വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആർ നഗറിലാണ് സംഭവമുണ്ടായത്.

പോലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും ചെയ്തു. റോഡിൽ ടയറുകളും മറ്റും കത്തിച്ച് സമരക്കാർ തൃശുർ-കോഴിക്കോട് റോഡ് ഉപരോധിക്കുകയും ചെയ്തു.

ഇതിനിടെ പോലീസുകാർ വീടുകളിൽ കയറി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായി സമരക്കാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.