സാലറി ചലഞ്ച്: പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനെതിരെ ധനമന്ത്രി
Wednesday, September 12, 2018 2:31 PM IST
തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിപക്ഷ സംഘടനയ്ക്കുമെതിരെ ധനമന്ത്രി തോമസ് ഐസക്. ശമ്പളം തരില്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ചമ്മലുണ്ടാകുമെന്നും അതിന്‍റെ പേരില്‍ സമരവും പ്രതിഷേധവും ആവശ്യമുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ 10 തവണകളായോ സംഭാവനയായി നല്‍കണമെന്നും താല്‍പര്യമില്ലാത്തവര്‍ അക്കാര്യം പ്രസ്താവനയായി എഴുതി നല്‍കിയാല്‍ ഒഴിവാക്കുമെന്നുമാണ് ധനവകുപ്പിന്‍റെ ഉത്തരവ്. സെപ്റ്റംബറിലെ ശമ്പളംമുതല്‍ വിഹിതം പിടിക്കുമെന്നും ചൊവ്വാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.