ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് ഷെ​ങ്ക​ൻ പ്ര​യോ​റി​റ്റി വീ​സ അ​നു​വ​ദി​ച്ചേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്
Thursday, September 13, 2018 2:35 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു യൂ​റോ​പ്പി​ലേ​ക്കു​ള്ള യാ​ത്ര ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് ഷെ​ങ്ക​ൻ സ്റ്റേ​റ്റു​ക​ൾ പ്ര​യോ​റി​റ്റി വീ​സ ന​ൽ​കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഈ ​വീ​സ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് ഷെ​ങ്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഒ​റ്റ വീ​സ​യി​ൽ യാ​ത്ര ചെ​യ്യാം.

26 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഷെ​ങ്ക​ൻ. ബെ​ൽ​ജി​യം, ചെ​ക്ക് റി​പ്പ​ബ്ലി​ക്ക്, ഡെ​ൻ​മാ​ർ​ക്ക്, ജ​ർ​മ​നി, എ​സ്റ്റോ​ണി​യ, ഗ്രീ​സ്, സ്പെ​യി​ൻ, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ലാ​റ്റ്വി​യ, ലി​ത്വാ​നി​യ, ല​ക്സം​ബ​ർ​ഗ്, ഹം​ഗ​റി, മാ​ൾ​ട്ട, നെ​ത​ർ​ല​ൻ​ഡ്സ്, ഓ​സ്ട്രി​യ, പോ​ള​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, സ്ലോ​വേ​നി​യ, സ്ലോ​വാ​ക്ക്യ, ഫി​ൻ​ല​ൻ​ഡ്, സ്വീ​ഡ​ൻ, ഐ​സ്ലാ​ന്‍റ്, ലി​ച്ചെ​ൻ​സ്റ്റീ​ൻ, നോ​ർ​വെ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് തു​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ഈ ​കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്.

90,000 രൂ​പ അ​ധി​കം വാ​ങ്ങി ബ്രി​ട്ട​ൻ നി​ല​വി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് പ്ര​യോ​റി​റ്റി വീ​സ ന​ൽ​കു​ന്നു​ണ്ട്. സാ​ധാ​ര​ണ​യാ​യി പ്ര​യോ​റി​റ്റി വീ​സ​ക​ൾ​ക്ക് ബ്രി​ട്ട​ൻ 20000 രൂ​പ​യാ​ണ് അ​ധി​ക​മാ​യി ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് ഒ​രാ​ഴ്ച സ​മ​യ​മെ​ടു​ക്കും. എ​ന്നാ​ൽ ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​യോ​റി​റ്റി വീ​സ​യി​ലൂ​ടെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ബ്രി​ട്ട​നി​ലേ​ക്കു പ്ര​വേ​ശ​നം ന​ൽ​കി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വ്യ​വ​സാ​യി​ക​ളെ ല​ഷ്യ​മി​ട്ടാ​ണ് ബ്രി​ട്ട​ൻ പ്ര​യോ​റി​റ്റി വീ​സ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്.

നി​ല​വി​ൽ, ഷെ​ങ്ക​ൻ സ്റ്റേ​റ്റു​ക​ളി​ലേ​ക്കു​ള്ള സാ​ധാ​ര​ണ വീ​സ ന​ട​പ​ടി​ക​ൾ​ക്ക് 15 മു​ത​ൽ 30 വ​രെ ദി​വ​സം എ​ടു​ക്കും. ഷെ​ങ്ക​ൻ സ്റ്റേ​റ്റു​ക​ളി​ലേ​ക്കു ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​ർ​ക്കു പു​തി​യ ന​ട​പ​ടി ആ​ശ്വാ​സ​ക​ര​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.