സോപോറിൽ ഏറ്റുമുട്ടൽ: ഇന്‍റർനെറ്റ് സേവനങ്ങള്‍ റദ്ദാക്കി
Thursday, September 13, 2018 6:36 AM IST
ബാരാമുള്ള: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച പുലർച്ചെ സോപോറിലാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

മേഖലയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ ബാരാമുള്ളയിൽ ഇന്‍റർനെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.