അ​ന​ധി​കൃ​ത കൈയേറ്റം: ആ​ദ്യം ഇ​മ്രാ​ൻ​ഖാ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പാ​ക് സു​പ്രീം​കോ​ട​തി
Saturday, October 6, 2018 3:50 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ന്‍റെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ത്തി​നെ​തി​രേ ആ​ദ്യം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു പാ​ക് സു​പ്രീം​കോ​ട​തി. നി​ർ​ദേ​ശം. ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ബ​നി ഗാ​ല മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​വി​ക​സ​ന അ​ഥോ​റി​റ്റി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് സ​ഖീ​ബ് നി​സാ​റി​ന്‍റെ നി​ർ​ദേ​ശം.

ബ​നി ഗാ​ല​യി​ലെ ഇ​മ്രാ​ന്‍റെ ആ​ഡം​ബ​ര വ​സ​തി​യും കൈ​യേ​റ്റ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കൈ​യേ​റ്റ​ത്തി​ൽ ഇ​മ്രാ​ൻ പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഏ​താ​നും ദി​വ​സം മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.