നെ​യ്യാ​റ്റി​ൻ​ക​ര സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച; സ​ന​ൽ റോ​ഡി​ൽ കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​ർ
Thursday, November 8, 2018 11:06 AM IST
തി​രു​വ​ന​ന്ത​പു​രം:​ ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​ർ ത​ള്ളി​യി​ട്ട യു​വാ​വ് കാ​റി​ടി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന​ൽ​കു​മാ​ർ റോ​ഡി​ൽ കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​റെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്.

വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഒ​രാ​ൾ റോ​ഡി​ൽ​കി​ട​ക്കു​ന്ന​താ​യി കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​സ്പി ത​ന്നെ​യാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു നെ​യ്യാ​റ്റി​ൻ​ക​ര എ​സ്ഐ​യും പാ​റാ​വു​കാ​ര​നും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ സ​ന​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തു​ന്പോ​ൾ സ​ന​ലി​നു ജീ​വ​നു​ണ്ടാ​യി​രു​ന്നു. ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് സ​ന​ൽ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് ആം​ബു​ല​ൻ​സ് എ​ത്തി​യാ​ണ് സ​ന​ലി​നെ അ​ടു​ത്തു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​തേ​തു​ട​ർ​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും സ​ന​ലി​നെ​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു​ള്ള പോ​യ ആം​ബു​ല​ൻ​സ് യാ​ത്ര​യ്‌​ക്കി​ടെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ഡ്യൂ​ട്ടി അ​വ​സാ​നി​ച്ച​തി​നാ​ൽ മ​റ്റൊ​രാ​ളെ ക​യ​റ്റാ​നാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​യ​തെ​ന്നും സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ആം​ബു​ല​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റ്റി​യി​ല്ലെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് പോ​ലീ​സു​കാ​ർ മാ​റി​ക​യ​റി​യ​തെ​ന്നു​മാ​ണ് എ​സ്ഐ​യു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.