മ​ന്ത്രി ജ​ലീ​ലി​നെ​തി​രെ ത​ല​ശേ​രി​യി​ൽ പ്ര​തി​ഷേ​ധം; അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ
Friday, November 9, 2018 9:06 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​നി​ൽ ബ​ന്ധു​വി​നെ നി​യ​മി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ക​ണ്ണൂ​രി​ൽ പ്ര​തി​ഷേ​ധം. ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണ് മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മാ​വേ​ലി എ​ക്സ്പ്ര​സി​ൽ ജ​ലീ​ൽ ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​പ്പോ​ഴാ​യി​രു​ന്നു ഒ​രു സം​ഘം പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​യു​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ജ​ലീ​ൽ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.