അയോഗ്യത: വിധി അന്തി​മമല്ല; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
Friday, November 9, 2018 12:05 PM IST
കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മു​സ്‌​ലീം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഹൈ​ക്കോ​ട​തി വി​ധി​യോ​ടെ കേ​സി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മാ​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ല്‍ ഷാ​ജി​യു​ടെ നി​ര​പ​രാ​ധി​ത്വം ഹൈ​ക്കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രി​ല്‍ മ​റ്റാ​രൊ​ക്കെ​യോ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത നോ​ട്ടീ​സാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.