ആ​ൾ​ക്കൂട്ടം ക​ണ്ട് ശ​ബ​രി​മ​ല​യെ യു​ദ്ധ​ഭൂ​മി​യാ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്: വെ​ള്ളാ​പ്പ​ള്ളി
Tuesday, November 13, 2018 7:28 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​നു​ള്ള മാ​ന്യ​ത എ​ല്ലാ​വ​രും കാ​ണി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ ക​ണ്ട് ശ​ബ​രി​മ​ല​യെ യു​ദ്ധ​ഭൂ​മി​യാ​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തു നി​യ​മ​മ​ല്ല, കീ​ഴ്വ​ഴ​ക്ക​മാ​ണ്. ഇ​തു തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ശ​ബ​രി​മ​ല വി​ഷ​യം ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ളയ്ക്ക് വീ​ണു​കി​ട്ടി​യ അ​വ​സ​ര​മാ​ണ്. അ​ദ്ദേ​ഹം ന​ന്നാ​യി ഗോ​ള​ടി​ക്കു​ന്നു​ണ്ട്. ആ​ൾ​ക്കൂ​ട്ട​ത്തെ സൃ​ഷ്ടി​ക്കാ​നും ന​യി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ​യെ​ല്ലാം ക​ണ്ടു​കൊ​ണ്ടു ശ​ബ​രി​മ​ല​യെ യു​ദ്ധ​ഭൂ​മി​യാ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്- വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

തു​റ​ന്ന​കോ​ട​തി​യി​ൽ കേ​ൾ​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ച​തി​നു തു​ല്യ​മാ​ണ്. എ​ല്ലാ കോ​ലാ​ഹ​ല​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടു സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​നു കാ​ത്തി​രി​ക്കാ​നു​​ള്ള ക്ഷ​മ ഭ​ക്ത​രും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും കാ​ണി​ക്ക​ണം. ശാ​ന്ത​വും സു​ന്ദ​ര​വു​മാ​യ അ​യ്യ​പ്പ​ദ​ർ​ശ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.