വ്യാ​ജ ഓ​ണ്‍​ലൈ​ൻ ഓ​ഫ​ർ: ക​രു​ത​ലു​മാ​യി പോ​ലീ​സ്, വി​വ​രം ചോ​ർ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Tuesday, November 13, 2018 9:25 PM IST
കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളു​ടെ പേ​രി​ൽ ന​ൽ​കു​ന്ന വ്യാ​ജ ഓ​ഫ​റു​ക​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണു പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​മ​സോ​ണ്‍ ഓ​ണ്‍​ലൈ​നി​ന്‍റെ പേ​രി​ൽ ബി​ഗ് ബി​ല്യ​ണ്‍ സെ​യി​ൽ എ​ന്ന ഓ​ഫ​ർ പ്ര​ച​രി​ച്ചി​രു​ന്നു. ആ​യി​ര​ങ്ങ​ളാ​ണ് വാ​ട്സ് ആ​പ്പ് വ​ഴി ലി​ങ്ക് ഷെ​യ​ർ ചെ​യ്ത​ത്. ആ​മ​സോ​ണ്‍ സൈ​റ്റി​ന്‍റെ മാ​തൃ​ക​യി​ലാ​യി​രു​ന്നു വ്യാ​ജ വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. അ​തേ​സ​മ​യം ത​ന്നെ ആ​മ​സോ​ണി​ന്‍റെ ഒൗ​ദ്യോ​ഗി​ക സൈ​റ്റി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ഓ​ഫ​ർ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​റ്റ ദി​വ​സം​കൊ​ണ്ട് മാ​ത്രം നി​ര​വ​ധി പേ​രാ​ണ് ഈ ​ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

പാ​ന​സോ​ണി​ക് മി​ക്സ​ർ ഗ്രൈ​ൻ​ഡ​റി​ന് 10 രൂ​പ​യാ​യി​രു​ന്നു വ്യാ​ജ ഓ​ണ്‍​ലൈ​നി​ൽ വി​ല​യി​ട്ടി​രു​ന്ന​ത്. ജെ​ബി​ൽ ബൂം​ബോ​ക്സി​ന് 90 രൂ​പ​യും, കാ​ന​ണ്‍ ഇ​ഒ​എ​സ് 80ഡി 24.2 ​എം​പി ഡി​ജി​റ്റി​ൽ എ​സ്എ​ൽ​ആ​ർ കാ​മ​റ​യ്ക്ക് 199 രൂ​പ​യും ആ​പ്പി​ൾ സ്മാ​ർ​ട്ട് വാ​ച്ചി​ന് 11 രൂ​പ​യും സാം​സം​ഗ് ഗാ​ല​ക്സി നോ​ട്ട് 8-ന് 1999 ​രൂ​പ​യു​മാ​യി​രു​ന്നു വി​ല. അ​വി​ശ്വ​സ​നീ​യ വി​ല​യാ​യി​ട്ടും പ​ല​രും ഇ​തു പി​ന്തു​ട​ർ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യ​പ്പു​മാ​യി എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.