ക​ര തൊ​ടാ​നൊ​രു​ങ്ങി "​ഗ​ജ’; തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Tuesday, November 13, 2018 9:33 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് ആ​ശ​ങ്ക വി​ത​ച്ച് ക​ര​യോ​ട​ടു​ക്കു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ വ്യാ​ഴം വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ലം ജി​ല്ല​യി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​ക​ളി​ൽ 20 സെ​ന്‍റീ​മീ​റ്റ​റി​നു മു​ക​ളി​ലു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ആ​ല​പ്പു​ഴ​യി​ൽ വെ​ള്ളി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന യെ​ല്ലോ അ​ല​ർ​ട്ടും പി​ൻ​വ​ലി​ച്ചു.

വ്യാ​ഴാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ത്തേ​ക്ക് പോ​ക​രു​തെ​ന്നും നി​ല​വി​ൽ അ​വി​ടേ​ക്ക് പോ​യി​ട്ടു​ള്ള​വ​ർ എ​ത്ര​യും വേ​ഗം തി​രി​കെ​യെ​ത്ത​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.