ബു​ല​ന്ദ്ഷ​ഹ​ർ ക​ലാ​പ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ബ​ജ് രം​ഗ്ദ​ൾ നേ​താ​വ് അ​റ​സ്റ്റി​ൽ
Thursday, December 6, 2018 3:06 PM IST
ലക്‌നോ: ബു​ല​ന്ദ്ഷ​ഹ​റി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ബ​ജ് രം​ഗ്ദ​ൾ നേ​താ​വ് അ​റ​സ്റ്റി​ൽ. യോ​ഗേ​ഷ് രാ​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വം ന​ട​ന്നു മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. വ​ന​മേ​ഖ​ല​യി​ൽ പ​ശു​ക്ക​ളു​ടെ ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് ഇ​യാ​ളാ​ണ്.

സു​ബോ​ധ് കു​മാ​റി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ക്ര​മാ​സ​ക്ത​മാ​യ ജ​ന​ക്കൂ​ട്ടം തെ​രു​വി​ലൂ​ടെ ഓ​ടു​ന്ന​തും ആ​ക്ര​മി​ക്കൂ എ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന​തു​മാ​ണ് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ മൂ​ന്നു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ത്തി​ലു​ള്ള​ത്.

അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റാ​ണു സു​ബോ​ധ്കു​മാ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. സു​മി​ത് എ​ന്ന പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വും അ​ക്ര​മ​ങ്ങ​ൾ​ക്കി​ടെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​രു​വ​രു​ടെ​യും കൊ​ല​പാ​ത​ക​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണു പു​റ​ത്തു​വ​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ.

നെ​ഞ്ചി​ൽ​നി​ന്നു ചോ​ര​യൊ​ഴു​കു​ന്ന നി​ല​യി​ലാ​ണു ദൃ​ശ്യ​ങ്ങ​ളി​ൽ സു​മി​ത്തി​നെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ന്ന അ​ക്ര​മ​കാ​രി​ക​ളു​ടെ ഇ​ട​യി​ലാ​ണ് സു​മി​ത്തി​നെ കാ​ണാ​ൻ ക​ഴി​യു​ക. വെ​ടി​വ​ച്ചു എ​ന്നു നി​ല​വി​ളി​ച്ച് ജ​ന​ക്കൂ​ട്ടം ഓ​ടു​ന്പോ​ൾ ര​ക്ത​മൊ​ലി​ക്കു​ന്ന നി​ല​യി​ൽ സു​മി​ത്തി​നെ ര​ണ്ടു പേ​ർ ചേ​ർ​ന്നു താ​ങ്ങി സ്ഥ​ല​ത്തു​നി​ന്നു മാ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഒ​രു പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ തോ​ക്കു​മാ​യി ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ അ​ടു​ക്കു​ന്ന​തും ഈ ​തോ​ക്ക് പി​ടി​ച്ചു വാ​ങ്ങി അ​വ​രെ ആ​ക്ര​മി​ക്കാ​ൻ വീ​ഡി​യോ പ​ക​ർ​ത്തി​യ ആ​ൾ ആ​ക്രോ​ശി​ക്കു​ന്ന​തു​മാ​ണ് തു​ട​ർ​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഈ ​വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ബോ​ധ് കു​മാ​ർ ചോ​ര​യൊ​ലി​പ്പി​ച്ച് നി​ല​ത്തു​വീ​ണു​കി​ട​ക്കു​ന്ന​തു കാ​ണാം.

ജ​ന​ക്കൂ​ട്ടം വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സു​ബോ​ധ് കു​മാ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് ഡ്രൈ​വ​റു​ടെ മൊ​ഴി. പ​രി​ക്കേ​റ്റ സു​ബോ​ധി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്ക​വെ ക​ലാ​പ​കാ​രി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി വീ​ണ്ടും നി​റ​യൊ​ഴി​ച്ചെ​ന്നും ഡ്രൈ​വ​ർ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.