കോ​ണ്‍​ഗ്ര​സി​നാ​യി തൊ​ണ്ട​പൊ​ട്ടി​ച്ച സി​ദ്ദു​വി​ന്‍റെ സ്വ​ര​നാ​ള​പാ​ളി​യി​ൽ ത​ക​രാ​ർ
Thursday, December 6, 2018 3:56 PM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് മ​ന്ത്രി ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ സ്വ​ര​നാ​ള​പാ​ളി​യി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. 17 ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വും പ്ര​സം​ഗ​ങ്ങ​ളു​മാ​ണ് സി​ദ്ദു​വി​നു വി​ന​യാ​യ​ത്.

അ​ഞ്ചു ദി​വ​സ​ത്തേ​ക്കു പൂ​ർ​ണ വി​ശ്ര​മ​മ​മാ​ണ് സി​ദ്ദു​വി​നു ഡോ​ക്ട​ർ​മാ​ർ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. സി​ദ്ദു പൂ​ർ​ണ​വി​ശ്ര​മ​ത്തി​ലാ​ണെ​ന്ന് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന വി​നോ​ദ, സാം​സ്കാ​രി​ക വ​കു​പ്പു മ​ന്ത്രി​യാ​ണ് സി​ദ്ദു.

നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന രാ​ജ​സ്ഥാ​ൻ, ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്റ്റാ​ർ കാ​ന്പ​യ്ന​റാ​യി​രു​ന്നു സി​ദ്ദു. 17 ദി​വ​സ​ങ്ങ​ളി​ലാ​യി 70 പൊ​തു​യോ​ഗ​ങ്ങ​ളി​ലാ​ണ് സി​ദ്ദു പ്ര​സം​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.