ഐപിഎൽ: യുവരാജിന് അടിസ്ഥാനവില ഒരുകോടി; മാക്സ്‌വെല്ലും ഫിഞ്ചും ഇല്ല
Thursday, December 6, 2018 4:03 PM IST
മുംബൈ: ലോകകപ്പ് അടുത്തുവരുന്നതിനാൽ ഇത്തവണ ഐപിഎല്ലിന് താരപ്പകിട്ട് കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയൻ ബാറ്റ്സമാൻമാരായ ഗ്ലെൻ മാക്സ്‌വെല്ലും ആരോണ്‍ ഫിഞ്ചും ഇത്തവണ ഐപിഎല്ലിന് ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇരുവരെയും ഡിസംബർ 18ന് നടക്കാൻ പോകുന്ന താരലേലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

വെറ്ററൻ ഇന്ത്യൻ ബാറ്റ്സ്മാൻ യുവരാജ് സിംഗ് ഒരുകോടി അടിസ്ഥാന വിലയിലാണ് ഇത്തവണ താരലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പേസർ മുഹമ്മദ് ഷമി, ഓൾറൗണ്ടർ അക്ഷർ പട്ടേൽ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ എന്നിവർക്കും ഒരു കോടിയാണ് അടിസ്ഥാനവില. കഴിഞ്ഞ വർഷം 11.5 കോടിക്ക് രാജസ്ഥാൻ റോയൽസിൽ എത്തിയ ജയദേവ് ഉനാദ്ഘട്ടിനെ ഇത്തവണ ടീം കൈവിട്ടിരുന്നു. ഇതോടെ 1.5 കോടി അടിസ്ഥാനവിലയിൽ ഉനാദ്ഘട്ടും ലേല പട്ടികയിൽ ഉൾപ്പെട്ടു.

കോറി ആൻഡേഴ്സണ്‍, കോളിൻ ഇൻഗ്രാം, ലസിത് മലിംഗ, ഷോണ്‍ മാർഷ്, ആഞ്ചലോ മാത്യൂസ്, ബ്രണ്ടൻ മക്കല്ലം, ഡാർസി ഷോർട്ട് എന്നീ വിദേശ താരങ്ങളും ലേലത്തിലുണ്ട്. ഇവർക്കെല്ലാം രണ്ടു കോടിയാണ് അടിസ്ഥാനവില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.