സ്പോർട്സ് കൗണ്‍സിൽ വഞ്ചിച്ചു; ഒ.പി.ജയ്ഷ സായ് പരിശീലകയായി
Friday, December 7, 2018 12:33 PM IST
തിരുവനന്തപുരം: മുൻ അത്ലറ്റ് ഒ.പി.ജയ്ഷ ഇനി സായിയിൽ പരിശീലകയുടെ വേഷത്തിൽ എത്തും. സായിയിൽ സഹപരിശീലകയായാണ് ജയ്ഷയെ നിയമിച്ചിരിക്കുന്നത്. നിലവിൽ റെയിൽവേയിലാണ് ജോലി. ഈ ജോലി രാജിവച്ച് ജനുവരി അഞ്ചിന് ജയ്ഷ സായിയിൽ സ്ഥാനമേൽക്കും.

നേരത്തെ നിയമനം നൽകാമെന്ന് ജയ്ഷയ്ക്ക് സ്പോർട്സ് കൗണ്‍സിലിന്‍റെ വാഗ്ദാനമുണ്ടായിരുന്നു. ഇത് വാഗ്ദാനമായി തന്നെ ഇപ്പോഴും തുടരുന്നതിനിടെയാണ് സായ് നിയമനം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.