കോണ്‍ഗ്രസ് എംപി മൗലാന അസ്റർ-ഉൾ-ഹഖ് ഖാസിമി അന്തരിച്ചു
Friday, December 7, 2018 3:28 PM IST
പാറ്റ്ന: കോണ്‍ഗ്രസിന്‍റെ മുതിർന്ന ലോക്സഭാംഗം മൗലാന അസ്റർ-ഉൾ-ഹഖ് ഖാസിമി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ബിഹാറിലെ കിഷൻഗഞ്ചിൽ നിന്നുള്ള എംപിയാണ്.

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ബിഹാറിൽ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ മുഖവുമായിരുന്നു മൗലാന ഖാസിമി. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷം 2009-ലാണ് ഖാസിമി ആദ്യമായി കിഷൻഗഞ്ചിൽ നിന്നും വിജയിക്കുന്നത്. പിന്നീട് 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി തംരഗത്തിലും ഇതേ മണ്ഡലത്തിൽ നിന്നും ജയിച്ചുകയറി. മുസ്‌ലിം വ്യക്തി നിയമ ബോർഡിൽ അംഗവുമായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.