വി​ചാ​ര​ണ​യ്ക്കു മു​മ്പേ മുൻ നാ​സി ഗാ​ർ​ഡ് മ​രി​ച്ചു
Saturday, January 12, 2019 1:13 AM IST
ബ​ർ​ലി​ൻ: അ​മേ​രി​ക്ക​ൻ പൗ​ര​ത്വം റ​ദ്ദാ​ക്കി ജ​ർ​മ​നി​ക്കു കൈ​മാ​റി​യ മു​ൻ നാ​സി ഗാ​ർ​ഡ് വി​ചാ​ര​ണ​യ്ക്കു മു​മ്പേ മ​രി​ച്ചു. ജാ​കി പ​ലി​ജ്(95) ആ​ണ് മ​രി​ച്ച​ത്. നാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​ത​കാ​ലം മ​റ​ച്ചു​വ​ച്ചാ​യി​രു​ന്നു 1949ൽ ​ഇ​യാ​ൾ അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ​ത്.

പോ​ള​ണ്ടി​ലെ ട്രാ​വി​നി​കി കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പി​ലെ കാ​വ​ൽ​ക്കാ​ര​നാ​യി​രു​ന്നു പ​ലി​ജ്. 1943ൽ ​ഒ​റ്റ​ദി​വ​സം മാ​ത്രം ഇ​വി​ടെ ആ​റാ​യി​ര​ത്തോ​ളം യ​ഹൂ​ദ​രെ നാ​സി​ക​ൾ വ​ക​വ​രു​ത്തി. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​രെ ത​ട​ഞ്ഞ പലി​ജും കൂ​ട്ട​ക്കൊ​ല​യ്ക്ക് ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.