പ​ഠ​ന​ത്തി​നാ​ണ് പ്രാ​ധാ​ന്യം, കു​ട്ടി​ക​ൾ പ​ഠി​ക്ക​ട്ടെ..! ഉ​ച്ച​ഭാ​ഷി​ണി നി​രോ​ധ​നം ശ​രി​വ​ച്ച് സു​പ്രീം കോ​ട​തി
Monday, February 11, 2019 8:21 PM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും മൈ​ക്കും ഉ​ച്ച​ഭാ​ഷി​ണി​യും ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തിയ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ബി​ജെ​പി ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തേ​ക്കാ​ൾ പ്ര​ധാ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മാ​ണെ​ന്നു ചൂ​ണ്ടിക്കാ​ട്ടി​യ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കു​ട്ടി​ക​ൾ പ​ഠി​ക്ക​ട്ടെ​യെ​ന്നും നിരീക്ഷിച്ചു. മൈ​ക്കും ഉ​ച്ച​ഭാ​ഷി​ണി​യും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി 2013ലാ​ണ് ബം​ഗാ​ൾ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് വി​ല​ക്കു​ള്ള​ത്. ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്താ​ൻ ബം​ഗാ​ൾ സ​ർ​ക്കാ​ർ കൊ​ണ്ടുവ​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.