ട്വി​റ്റ​റി​നോ​ട് നി​ല​പാ​ട് ക​ടു​പ്പി​ച്ച് പാ​ർ​ല​മെ​ന്‍റ് സ​മി​തി: 25നു ​മു​ന്പ് സി​ഇ​ഒ ഹാ​ജ​രാ​ക​ണം
Monday, February 11, 2019 9:15 PM IST
ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ൽ ട്വി​റ്റ​റി​നോ​ട് നി​ല​പാ​ട് ക​ടു​പ്പി​ച്ച് പാ​ർ​ല​മെ​ന്‍റ് സ​മി​തി. ഫെ​ബ്രു​വ​രി 25ന​കം ട്വി​റ്റ​ർ സി​ഇ​ഒ ജാ​ക്ക് ഡോ​ഴ്സി സ​മി​തി​ക്കു മു​ന്പാകെ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.

സ​മി​തി അ​ധ്യ​ക്ഷ​നും ബി​ജെ​പി അം​ഗ​വു​മാ​യ അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, സ​മി​തി​യു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ ഇ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യെ​ങ്കി​ലും പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്നി​ല്ല.

ട്വി​റ്റ​റി​ന്‍റെ ത​ല​പ്പ​ത്തു​ള്ള​വ​ർ ഹാ​ജ​രാ​കാ​തെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​രെ​യും കാ​ണേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​മി​തി​യു​ടെ നി​ല​പാ​ട്. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് ഹി​യ​റിം​ഗ് സെ​ഷ​ന്‍ ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​കു​ന്ന​തി​നാ​യി ഇന്നത്തേയ്ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.