ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ്: ബ്രി​ട്ട​ൻ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സൗ​ര​വ് ദ​ത്ത്
Friday, March 15, 2019 7:58 AM IST
ല​ണ്ട​ൻ: ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യി​ൽ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ എ​ഴു​ത്തു​കാ​ര​ൻ സൗ​ര​വ് ദ​ത്ത്. ‘ഗാ​ർ​ഡ​ൻ ഓ​ഫ് ബു​ള​റ്റ്സ്: മാ​സ​ക്ക​ർ അ​റ്റ് ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വാ​ണു കോ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച ദ​ത്ത്.

കൂ​ട്ട​ക്കു​രു​തി​യു​ടെ നൂ​റാം വാ​ർ​ഷി​ക​ത്തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​ത്തി​ന്‍റ പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ കു​റ്റ​കൃ​ത്യം സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​വ​ണം. അ​തി​നു ഇ​തി​ലും ഉ​ചി​ത​മാ​യ സ​മ​യ​മി​ല്ലെ​ന്നും ദ​ത്ത് പ​റ​ഞ്ഞു.

കൂ​ട്ട​ക്കൊ​ല​യു​ടെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി​യി​ൽ പ്ര​ഭു സ​ഭ​യി​ൽ ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ എം​പി​മാ​രാ​ണ് ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​ത്. കൂ​ട്ട​ക്കൊ​ല​യി​ൽ മാ​പ്പു ചോ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​താ​യി മ​ന്ത്രി ബാ​രോ​ണ​സ് അ​ന്ന​ബ​ൽ ഗോ​ൾ​ഡി അ​റി​യി​ച്ചി​രു​ന്നു.

1919 ഏ​പ്രി​ലി​ൽ അ​മൃ​ത്സ​റി​ലെ ജാ​ലി​യ​ൻ വാ​ലാ ബാ​ഗി​ൽ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം ന​ട​ത്തി​യ ന​ര​നാ​യാ​ട്ടി​ൽ ഏ​ക​ദേ​ശം 1600 ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.