റാ​ലി​ക്കി​ടെ സം​ഘ​ർ​ഷം: പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി ഊ​ർ​മി​ള മ​തോ​ന്ദ്ക​ർ
Monday, April 15, 2019 8:01 PM IST
മും​ബൈ: കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മും​ബൈ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും ന​ടി​യു​മാ​യി ഊ​ർ​മി​ള മ​തോ​ന്ദ്ക​ർ പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി. മും​ബൈ തീ​ര​പ്ര​ദേ​ശ​ത്തെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഊ​ർ​മി​ള എ​ത്തി​യ​പ്പോ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെയാണ് സം​ഘ​ർ​ഷ​മു​ണ്ടാ​യത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ ഊ​ര്‍​മി​ള പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് ബി​ജെ​പി​യു​ടേ​തെ​ന്നും ജ​ന​ങ്ങ​ൾ​ക്കി​ട‍​യി​ൽ ഭ​യം സൃ​ഷ്ടി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഊ​ര്‍​മി​ള പ​റ​ഞ്ഞു. വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​പ​മാ​നി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.