തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി
Monday, April 15, 2019 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന് കോ​വ​ളം ഉ​ദ​യ സ​മു​ദ്ര ഹോ​ട്ട​ലി​ൽ ത​ങ്ങും.

ചൊവ്വാഴ്ച രാ​​​വി​​​ലെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ കൊ​​​ല്ല​​​ത്തെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം പ​​​ത്തി​​​നു പ​​​ത്ത​​​നാ​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന യു​​ഡി​​എ​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. 11.30നു ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ യോ​​​ഗ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കും. അതിനുശേഷം, അ​​​ന്ത​​​രി​​​ച്ച കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​നേ​​​താ​​​വ് കെ.​​​എം. മാ​​​ണി​​​യു​​​ടെ പാ​​​ലാ​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.

ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ മാ​​​ർ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്നു വി​​​മാ​​​ന​​​മാ​​​ർ​​​ഗം ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു പോ​​​കും. ക​​​ണ്ണൂ​​​രി​​​ൽ ത​​​ങ്ങു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി 17ന് ​​​വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്ന വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.

പി​​​താ​​​വ് രാ​​​ജീ​​​വ്ഗാ​​​ന്ധി​​​യു​​​ടെ ചി​​​താ​​​ഭ​​​സ്മം നി​​​മ​​​ജ്ജ​​നം ചെ​​​യ്ത തി​​രു​​നെ​​ല്ലി പാ​​പ​​നാ​​ശി​​നിയിൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തും പ​​​രി​​​പാ​​​ടി​​​യി​​​ലു​​​ണ്ട്. എ​​​സ്പി​​​ജി​​​യു​​​ടെ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും സു​​​ര​​​ക്ഷാ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.