മ​ധു​ര​യി​ൽ പ​ണം ന​ൽ​കി വോ​ട്ട് നേ​ടാ​ൻ ശ്ര​മ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​എം
Thursday, April 18, 2019 11:02 AM IST
മ​ധു​ര: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ പ​ണം ന​ൽ​കി വോ​ട്ട് നേ​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം. മ​ണ്ഡ​ല​ത്തി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി എ​സ്. വെ​ങ്കി​ടേ​ഷാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഒ​രു വോ​ട്ടി​ന് 500 മു​ത​ൽ ആ​യി​രം രൂ​പ വ​രെ ന​ൽ​കു​ന്ന​താ​യും എ​ഐ​എ​ഡി​എം​കെ, എ​എം​എം​കെ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ൽ ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ടെ​ന്നും വെ​ങ്കി​ടേ​ഷ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.