ക​ർ​ക്ക​റെ​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന: പ്ര​ജ്ഞാ സിം​ഗി​ന് തെ​ര. ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്
Saturday, April 20, 2019 5:20 PM IST
ഭോ​പ്പാ​ൽ: മും​ബൈ ഭീ​ക​രാ​ക്ര​മണ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് ത​ല​വ​ൻ ഹേ​മ​ന്ത് ക​ർ​ക്ക​റെ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ മാ​ലേ​ഗാ​വ് സ്‌​ഫോ​ട​ന കേ​സ് പ്ര​തി​യും ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ സാ​ധ്വി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. സ്വാ​ധി പ്ര​ജ്ഞാ സിം​ഗ് 24 മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാണ് നോ​ട്ടീ​സി​ൽ നി​ർ​ദേ​ശിച്ചിരിക്കുന്നത്.

ഹേ​മ​ന്ത് ക​ർ​ക്ക​റെ കൊ​ല്ല​പ്പെ​ടാ​ൻ കാ​ര​ണം ത​ന്‍റെ ശാ​പ​മാ​ണെ​ന്നാ​യി​രു​ന്നു സ്വാ​ധി പ്ര​ജ്ഞാ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന. ഇ​തു വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ജ്ഞാ സിം​ഗി​നെ ത​ള്ളി ബി​ജെ​പി രം​ഗ​ത്തെ​ത്തി. ക​ർ​ക്ക​റെ ധീ​ര​ര​ക്ത​സാ​ക്ഷി​യും വീ​ര​നാ​യ​ക​നു​മാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ പ്ര​ജ്ഞാ സിം​ഗ് ത​ന്‍റെ പ്ര​സ്താവ​ന പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.