വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ബി​ജെ​പി
Tuesday, April 23, 2019 3:34 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ത​ള്ളി ബി​ജെ​പി. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും മു​ൻ​കൂ​ട്ടി​യു​ള്ള തി​ര​ക്ക​ഥ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു.

തോ​ൽ​വി ഉ​റ​പ്പാ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​വ​രു​ടെ നീ​ക്കം. മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​നു കൂ​ട്ടു​നി​ൽ​ക്ക​രു​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ ത​ക​രാ​റി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ര​മേ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.