മൂ​ന്ന​ര വ​യ​സു​കാ​ര​ന് പൊ​ള്ള​ലേ​റ്റ സം​ഭ​വം: അ​മ്മ​യോ കാ​മു​ക​നോ ഉ​പ​ദ്ര​വി​ച്ച​ത​ല്ലെ​ന്ന് പോ​ലീ​സ്
Wednesday, May 15, 2019 6:18 PM IST
കോ​ഴി​ക്കോ​ട്: മൂ​ന്ന​ര വ​യ​സു​കാ​ര​ന് പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ വ​ഴി​ത്തി​രി​വ്. കു​ട്ടി​യെ അ​മ്മ​യോ കാ​മു​ക​നോ ഉ​പ​ദ്ര​വി​ച്ച​ത് മൂ​ല​മു​ണ്ടാ​യ പ​രി​ക്ക​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പ​രി​ക്കേ​റ്റ​ത് അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ സ്ഥി​രീ​ക​ര​ണം.

കു​ട്ടി​യു​ടെ മു​ഖ​ത്തും കാ​ലി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ പി​താ​വി​ന്‍റെ ബ​ന്ധു​ക​ളാ​ണ് കു​ട്ടി​യെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യും കാ​മു​ക​നും ചേ​ർ​ന്ന് കു​ട്ടി​യെ പൊ​ള്ളി​ച്ചെ​ന്നാ​ണ് പ​രാ​തി​യു​യ​ർ​ന്നി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ അ​മ്മ സു​ലൈ​ഹ​യെ​യും കാ​മു​ക​ൻ അ​ൽ​ത്താ​ഫി​നെ​യും ന​ട​ക്കാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.